പുൽമേടുകൾ കത്തിനശിച്ചു

മാടായി കോട്ട പരിസരത്ത് തീപിടിച്ച് കത്തിനശിച്ച പുൽമേടുകൾ


മാടായി മാടായിപ്പാറയിൽ മാടായി കോട്ട പരിസരത്ത് തീപിടിത്തം. ഏക്കർകണക്കിന് പുൽമേടും ജൈവ വൈവിധ്യവും കത്തിനശിച്ചു.  രാവിലെ പത്തോടെയാണ് തീപിടിച്ചത്‌. തീ മാടായി കോളേജ് ഭാഗത്തേക്കും പടർന്നു. പയ്യന്നൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേന  മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഫയർ സ്‌റ്റേഷൻ ഓഫീസർ ടി കെ സന്തോഷ് കുമാർ, സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ പി സജീവൻ, സത്യൻ,  ധനേഷ്, തമ്പാൻ, ശ്രീനിവാസൻ, രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. Read on deshabhimani.com

Related News