20 April Saturday
മാടായിപ്പാറയിൽ തീപിടിത്തം

പുൽമേടുകൾ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

മാടായി കോട്ട പരിസരത്ത് തീപിടിച്ച് കത്തിനശിച്ച പുൽമേടുകൾ

മാടായി

മാടായിപ്പാറയിൽ മാടായി കോട്ട പരിസരത്ത് തീപിടിത്തം. ഏക്കർകണക്കിന് പുൽമേടും ജൈവ വൈവിധ്യവും കത്തിനശിച്ചു.  രാവിലെ പത്തോടെയാണ് തീപിടിച്ചത്‌. തീ മാടായി കോളേജ് ഭാഗത്തേക്കും പടർന്നു. പയ്യന്നൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേന  മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഫയർ സ്‌റ്റേഷൻ ഓഫീസർ ടി കെ സന്തോഷ് കുമാർ, സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ പി സജീവൻ, സത്യൻ,  ധനേഷ്, തമ്പാൻ, ശ്രീനിവാസൻ, രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top