അക്ഷയ കേന്ദ്രങ്ങൾ നൽകുന്ന സേവനം വിലപ്പെട്ടത്‌: മന്ത്രി റോഷി അഗസ്റ്റിൻ



ഇടുക്കി അക്ഷയ കേന്ദ്രങ്ങൾ സമൂഹ മാറ്റത്തിൽ സുപ്രാധാന പങ്കു വഹിക്കുന്നുണ്ടെന്നും അവർ നൽകുന്ന സേവനം വിസ്മരിക്കാനാവില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ഇരുപതാമത് അക്ഷയ വാർഷികാഘോഷത്തിലും കുടുംബസംഗമത്തിലും സംസാരിക്കുകയായിരുന്നു മന്ത്രി. 
     കാലത്തിന്റെ മാറ്റമനുസരിച്ചു അക്ഷയ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടറെയും  പ്രോഗ്രാം മാനേജരെയും അക്ഷയ കേന്ദ്രങ്ങളെയും മന്ത്രി ചടങ്ങിൽ അഭിനന്ദിച്ചു. വാർഷികാഘോഷവും കുടുംബസംഗമവും ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. വാഴൂർ സോമൻ എംഎൽഎ. അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.   Read on deshabhimani.com

Related News