26 April Friday

അക്ഷയ കേന്ദ്രങ്ങൾ നൽകുന്ന സേവനം വിലപ്പെട്ടത്‌: മന്ത്രി റോഷി അഗസ്റ്റിൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022
ഇടുക്കി
അക്ഷയ കേന്ദ്രങ്ങൾ സമൂഹ മാറ്റത്തിൽ സുപ്രാധാന പങ്കു വഹിക്കുന്നുണ്ടെന്നും അവർ നൽകുന്ന സേവനം വിസ്മരിക്കാനാവില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ഇരുപതാമത് അക്ഷയ വാർഷികാഘോഷത്തിലും കുടുംബസംഗമത്തിലും സംസാരിക്കുകയായിരുന്നു മന്ത്രി. 
     കാലത്തിന്റെ മാറ്റമനുസരിച്ചു അക്ഷയ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടറെയും  പ്രോഗ്രാം മാനേജരെയും അക്ഷയ കേന്ദ്രങ്ങളെയും മന്ത്രി ചടങ്ങിൽ അഭിനന്ദിച്ചു. വാർഷികാഘോഷവും കുടുംബസംഗമവും ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. വാഴൂർ സോമൻ എംഎൽഎ. അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top