കൊക്കയാർ ദുരിതബാധിതർക്ക് 
പെൻഷൻകാരുടെ സഹായഹസ്തം



കൊക്കയാർ കൊക്കയാർ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ സഹായഹസ്‌തം. യൂണിയൻ ജില്ലാ കമ്മിറ്റി വിവിധ യൂണിറ്റുകളിൽനിന്ന് സമാഹരിച്ച 5.64 ലക്ഷം രൂപ കൊക്കയാറിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 43 കുടുംബങ്ങൾക്കായി വീതിച്ചുനൽകി. കൊക്കയാർ പാലം നിർമാണഫണ്ടിലേക്ക് അരലക്ഷം രൂപയുടെ ചെക്ക് കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനന്‌ കെഎസ്എസ്‌‌പിയു ജില്ലാ സെക്രട്ടറി വി കെ മാണി കൈമാറി. പ്രളയത്തിൽ കൊക്കയാർ പാലം ഒലിച്ചുപോവുകയും കുറ്റിപ്ലാങ്ങാട്, വെംബ്ലി, വടക്കേമല പ്രദേശങ്ങൾ ഒറ്റപ്പെടുകയും ചെയ്തിരുന്നു.  യോഗത്തിൽ കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ അൻസൽന സക്കീർ, പഞ്ചായത്തംഗം നെച്ചൂർ തങ്കപ്പൻ എന്നിവർ ചേർന്ന് ദുരിത ബാധിതർക്ക് തുക കൈമാറി.  യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ സുകുമാരൻ, ട്രഷറർ ടി ചെല്ലപ്പൻ, വൈസ് പ്രസിഡന്റ് പി ഡി ദാനിയേൽ, ജോയിന്റ് സെക്രട്ടറി എൻ പി പ്രഭാകരൻ നായർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ യൂസഫ്, എ എൻ ചന്ദ്രബാബു, സൺഡേ വിഷൻ സ്വാശ്രയസംഘം ഭാരവാഹികളായ ജിജി ജെ തയ്യിൽ, ടോമി സെബാസ്റ്റ്യൻ, ജോർജ് തോമസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News