28 March Thursday

കൊക്കയാർ ദുരിതബാധിതർക്ക് 
പെൻഷൻകാരുടെ സഹായഹസ്തം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
കൊക്കയാർ
കൊക്കയാർ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ സഹായഹസ്‌തം. യൂണിയൻ ജില്ലാ കമ്മിറ്റി വിവിധ യൂണിറ്റുകളിൽനിന്ന് സമാഹരിച്ച 5.64 ലക്ഷം രൂപ കൊക്കയാറിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 43 കുടുംബങ്ങൾക്കായി വീതിച്ചുനൽകി. കൊക്കയാർ പാലം നിർമാണഫണ്ടിലേക്ക് അരലക്ഷം രൂപയുടെ ചെക്ക് കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനന്‌ കെഎസ്എസ്‌‌പിയു ജില്ലാ സെക്രട്ടറി വി കെ മാണി കൈമാറി. പ്രളയത്തിൽ കൊക്കയാർ പാലം ഒലിച്ചുപോവുകയും കുറ്റിപ്ലാങ്ങാട്, വെംബ്ലി, വടക്കേമല പ്രദേശങ്ങൾ ഒറ്റപ്പെടുകയും ചെയ്തിരുന്നു. 
യോഗത്തിൽ കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ അൻസൽന സക്കീർ, പഞ്ചായത്തംഗം നെച്ചൂർ തങ്കപ്പൻ എന്നിവർ ചേർന്ന് ദുരിത ബാധിതർക്ക് തുക കൈമാറി.
 യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ സുകുമാരൻ, ട്രഷറർ ടി ചെല്ലപ്പൻ, വൈസ് പ്രസിഡന്റ് പി ഡി ദാനിയേൽ, ജോയിന്റ് സെക്രട്ടറി എൻ പി പ്രഭാകരൻ നായർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ യൂസഫ്, എ എൻ ചന്ദ്രബാബു, സൺഡേ വിഷൻ സ്വാശ്രയസംഘം ഭാരവാഹികളായ ജിജി ജെ തയ്യിൽ, ടോമി സെബാസ്റ്റ്യൻ, ജോർജ് തോമസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top