സഞ്ചരിക്കുന്ന പോസ്റ്റ്‌ ഓഫീസുമായി തപാൽ വകുപ്പ്



     ഇടുക്കി കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി തപാൽ വകുപ്പ് ഇടുക്കി ഡിവിഷണൽ ഓഫീസ് സഞ്ചരിക്കുന്ന പോസ്റ്റ്‌ ഓഫീസ് ആരംഭിച്ചു. സേവിങ്ങ്‌സ് ബാങ്ക് നിക്ഷേപങ്ങളും പിൻവലിക്കലുകളും സ്പീഡ് പോസ്റ്റ്/ രജിസ്റ്റർ/ ഇ- മണി ഓർഡർ ബുക്കിങ്, പിഎൽ‌ഐ/ ആർപി‌എൽഐ പ്രീമിയം പേയ്‌മെന്റുകൾ തുടങ്ങിയ സേവനങ്ങൾ ഇതിലൂടെ ലഭ്യമാണ് . മൊബൈൽ പോസ്റ്റ് ഓഫീസ് അതതു സ്ഥലങ്ങളിലെ പോസ്റ്റ്‌ ഓഫീസുകൾക്ക് സമീപമാണ് പ്രവർത്തിക്കുക. ഫോൺ: ഡിവിഷണൽ ഓഫീസ് കൺട്രോൾ റൂം–-- 04862 222281, 222282. മൊബൈൽ പോസ്റ്റ് ഓഫീസിൽ സേവനങ്ങൾക്കായി എത്തുന്നവർ, പൊലീസ്/ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന എല്ലാ മുൻകരുതലുകളും സ്വയം പ്രതിരോധ നടപടികളും പാലിക്കണമെന്ന്‌ പോസ്റ്റൽ സൂപ്രണ്ട് വി പരമശിവം അറിയിച്ചു.       Read on deshabhimani.com

Related News