25 April Thursday

സഞ്ചരിക്കുന്ന പോസ്റ്റ്‌ ഓഫീസുമായി തപാൽ വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

 

 
 ഇടുക്കി
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി തപാൽ വകുപ്പ് ഇടുക്കി ഡിവിഷണൽ ഓഫീസ് സഞ്ചരിക്കുന്ന പോസ്റ്റ്‌ ഓഫീസ് ആരംഭിച്ചു. സേവിങ്ങ്‌സ് ബാങ്ക് നിക്ഷേപങ്ങളും പിൻവലിക്കലുകളും സ്പീഡ് പോസ്റ്റ്/ രജിസ്റ്റർ/ ഇ- മണി ഓർഡർ ബുക്കിങ്, പിഎൽ‌ഐ/ ആർപി‌എൽഐ പ്രീമിയം പേയ്‌മെന്റുകൾ തുടങ്ങിയ സേവനങ്ങൾ ഇതിലൂടെ ലഭ്യമാണ് . മൊബൈൽ പോസ്റ്റ് ഓഫീസ് അതതു സ്ഥലങ്ങളിലെ പോസ്റ്റ്‌ ഓഫീസുകൾക്ക് സമീപമാണ് പ്രവർത്തിക്കുക. ഫോൺ: ഡിവിഷണൽ ഓഫീസ് കൺട്രോൾ റൂം–-- 04862 222281, 222282. മൊബൈൽ പോസ്റ്റ് ഓഫീസിൽ സേവനങ്ങൾക്കായി എത്തുന്നവർ, പൊലീസ്/ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന എല്ലാ മുൻകരുതലുകളും സ്വയം പ്രതിരോധ നടപടികളും പാലിക്കണമെന്ന്‌ പോസ്റ്റൽ സൂപ്രണ്ട് വി പരമശിവം അറിയിച്ചു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top