ജില്ലയിൽ ഇന്ന്‌ 
ഓറഞ്ച് അലർട്ട്



ഇടുക്കി ശക്തമായ മഴസാധ്യത മുൻനിർത്തി ജില്ലയിൽ ഞായറാഴ്‌ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാത്രിയാത്ര പരമാവധി ഒഴിവാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീൻ പിടിക്കാനോ പാടില്ല. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ജീവനക്കാർ അടിയന്തര സാഹചര്യങ്ങളിൽ അനുമതിയോടെ മാത്രമേ ആസ്ഥാനം വിട്ടുപോകാവൂവെന്നും കലക്ടർ ഷീബ ജോർജ് അറിയിച്ചു. Read on deshabhimani.com

Related News