സഞ്ചാരികൾക്ക് കൗതുകമായി 
കാട്ടാനക്കൂട്ടം

മാട്ടുപ്പെട്ടി ഡാമിന്‌ സമീപം ഇറങ്ങിയ കാട്ടാനക്കൂട്ടം


മൂന്നാർ  മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് കൗതുകകാഴ്ചയായി കാട്ടാന കൂട്ടം. മാട്ടുപ്പെട്ടിയിൽ ഡാമിന്‌ സമീപം മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം എത്തിയ എട്ടംഗ സംഘമാണ് സന്ദർശകർക്ക് ദൃശ്യവിരുന്നൊരുക്കിയത്‌. പുഴയിൽ ഇറങ്ങി നീന്തിയും വെള്ളം ചീറ്റിയും ചെളിയിൽ ഉരുണ്ടു കളിച്ചും മണിക്കൂറുകളോളം ആനകൾ പുഴയിൽ തന്നെ നിന്നു. വികൃതി കാട്ടിയ കുഞ്ഞുങ്ങളെ മെരുക്കി നിർത്തുന്ന കാഴ്ചയും കൗതുകമുണർത്തുന്നതായിരുന്നു. Read on deshabhimani.com

Related News