29 March Friday

സഞ്ചാരികൾക്ക് കൗതുകമായി 
കാട്ടാനക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

മാട്ടുപ്പെട്ടി ഡാമിന്‌ സമീപം ഇറങ്ങിയ കാട്ടാനക്കൂട്ടം

മൂന്നാർ 
മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് കൗതുകകാഴ്ചയായി കാട്ടാന കൂട്ടം. മാട്ടുപ്പെട്ടിയിൽ ഡാമിന്‌ സമീപം മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം എത്തിയ എട്ടംഗ സംഘമാണ് സന്ദർശകർക്ക് ദൃശ്യവിരുന്നൊരുക്കിയത്‌. പുഴയിൽ ഇറങ്ങി നീന്തിയും വെള്ളം ചീറ്റിയും ചെളിയിൽ ഉരുണ്ടു കളിച്ചും മണിക്കൂറുകളോളം ആനകൾ പുഴയിൽ തന്നെ നിന്നു. വികൃതി കാട്ടിയ കുഞ്ഞുങ്ങളെ മെരുക്കി നിർത്തുന്ന കാഴ്ചയും കൗതുകമുണർത്തുന്നതായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top