ജില്ലയിൽ 1307 പേർ നിരീക്ഷണത്തിൽ



തൊടുപുഴ കോവിഡ‌് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വീണ്ടും വർധന. 1307 പേരാണ‌് നിലവിൽ നിരീക്ഷണത്തിലുള്ളത‌്. 106 പേർ വ്യാഴാഴ്ച വീടുകളിൽ പുതുതായി നിരീക്ഷണത്തിലായി. ഒരാളെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി.ആശുപത്രിയിൽ കഴിഞ്ഞ ഒരാൾ ഉൾപ്പെടെ 23 പേരെ നിരീക്ഷണത്തിൽനിന്ന്‌ ഒഴിവാക്കി. വ്യാഴാഴ്ച 11 പേരുടെ സ്രവം പരിശോധനയ‌്ക്കായി ശേഖരിച്ചു. ബുധനാഴ‌്ച വരെ ലഭിച്ച 55 ഫലങ്ങളിൽ ഒരെണ്ണം ഒഴികെ നെഗറ്റീവായിരുന്നു. കുമാരമംഗലം സ്വദേശിക്കാണ‌് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത‌്. ഇനി 19 പേരുടെ പരിശോധനാ ഫലമാണ‌് ലഭിക്കാനുള്ളത്.      Read on deshabhimani.com

Related News