26 April Friday

ജില്ലയിൽ 1307 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
തൊടുപുഴ
കോവിഡ‌് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വീണ്ടും വർധന. 1307 പേരാണ‌് നിലവിൽ നിരീക്ഷണത്തിലുള്ളത‌്. 106 പേർ വ്യാഴാഴ്ച വീടുകളിൽ പുതുതായി നിരീക്ഷണത്തിലായി. ഒരാളെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി.ആശുപത്രിയിൽ കഴിഞ്ഞ ഒരാൾ ഉൾപ്പെടെ 23 പേരെ നിരീക്ഷണത്തിൽനിന്ന്‌ ഒഴിവാക്കി. വ്യാഴാഴ്ച 11 പേരുടെ സ്രവം പരിശോധനയ‌്ക്കായി ശേഖരിച്ചു. ബുധനാഴ‌്ച വരെ ലഭിച്ച 55 ഫലങ്ങളിൽ ഒരെണ്ണം ഒഴികെ നെഗറ്റീവായിരുന്നു. കുമാരമംഗലം സ്വദേശിക്കാണ‌് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത‌്. ഇനി 19 പേരുടെ പരിശോധനാ ഫലമാണ‌് ലഭിക്കാനുള്ളത്. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top