മരം ഒടിഞ്ഞും കടപുഴകിയും വ്യാപക നാശം



മൂലമറ്റം  കാറ്റിലും മഴയിലും മരം ഓടിഞ്ഞും കടപുഴകി വീണും വ്യാപക നാശം. മേത്തൊട്ടി, നാളിയാനി, കരിപ്പലങ്ങാട്‌ എന്നിവിടങ്ങളിലാണ്‌  ശനി ഉച്ചകഴിഞ്ഞുണ്ടായ മഴയിൽ വയാപക നാശമുണ്ടായത്‌. കിഴക്കേ മേത്തൊട്ടിയിൽ പ്ലാവ് വട്ടം ഒടിഞ്ഞ് വൈദ്യുതി ലൈനിൽവീണു. വൈദ്യുതി വിതരണം നിലച്ചു. പടിഞ്ഞാറെ മേത്തോട്ടിയിൽ റോഡിന് കുറുകെ വീണ മരംവീണ് ​ഗതാ​ഗതം തടസപ്പെട്ടു. നാളിയാനി കരയോഗം ഭാഗത്തും കോഴിപ്പള്ളിയിലും റോഡിലേയ്ക്ക് മരം വീണു. മൂലമറ്റം അ​ഗ്നിരക്ഷാസേനയെത്തി മരങ്ങള്‍ മുറിച്ചുമാറ്റി ​ഗതാ​ഗതം പുനസ്ഥാപിച്ചു. കരിപ്പലങ്ങാട് ഒരു മണിക്കുറോളം ഗതാഗതം തടസപ്പെട്ടു. Read on deshabhimani.com

Related News