27 April Saturday
കാറ്റും മഴയും

മരം ഒടിഞ്ഞും കടപുഴകിയും വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023
മൂലമറ്റം 
കാറ്റിലും മഴയിലും മരം ഓടിഞ്ഞും കടപുഴകി വീണും വ്യാപക നാശം. മേത്തൊട്ടി, നാളിയാനി, കരിപ്പലങ്ങാട്‌ എന്നിവിടങ്ങളിലാണ്‌  ശനി ഉച്ചകഴിഞ്ഞുണ്ടായ മഴയിൽ വയാപക നാശമുണ്ടായത്‌. കിഴക്കേ മേത്തൊട്ടിയിൽ പ്ലാവ് വട്ടം ഒടിഞ്ഞ് വൈദ്യുതി ലൈനിൽവീണു. വൈദ്യുതി വിതരണം നിലച്ചു. പടിഞ്ഞാറെ മേത്തോട്ടിയിൽ റോഡിന് കുറുകെ വീണ മരംവീണ് ​ഗതാ​ഗതം തടസപ്പെട്ടു. നാളിയാനി കരയോഗം ഭാഗത്തും കോഴിപ്പള്ളിയിലും റോഡിലേയ്ക്ക് മരം വീണു. മൂലമറ്റം അ​ഗ്നിരക്ഷാസേനയെത്തി മരങ്ങള്‍ മുറിച്ചുമാറ്റി ​ഗതാ​ഗതം പുനസ്ഥാപിച്ചു. കരിപ്പലങ്ങാട് ഒരു മണിക്കുറോളം ഗതാഗതം തടസപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top