31 ദിവസം പിന്നിട്ട് തുടർസത്യഗ്രഹം



ചെറുതോണി രാജ്യതലസ്ഥാനത്ത് കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടക്കുന്ന തുടർസത്യഗ്രഹം 31 ദിവസം പിന്നിട്ടു. എൻസിപി ജില്ലാ പ്രസിഡിന്റ്‌ അനിൽ കൂവപ്ലാക്കൻ ഉദ്‌ഘാടനംചെയ്തു. കർഷകസംഘം അടിമാലി ഏരിയ കമ്മിറ്റിയംഗം പി പി സാബു അധ്യക്ഷനായി. വിവിധ  സംഘടനാ നേതാക്കളായ മാത്യു വർഗീസ്, ടി സി കുര്യൻ, സിനോജ് വള്ളാടി, സിജി ചാക്കോ, ടി എം ഗോപാലകൃഷ്ണൻ, പി എസ് നെപ്പോളിയൻ, എ എസ് നാരായണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News