ലോക സമാധാന ദിനാചരണം



നെടുങ്കണ്ടം ലോക സമാധാന ദിനാചരണത്തിന്റെ ഭാഗമായി അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ  സമിതി(എഐപിഎസ്ഒ) ജില്ലാ കമ്മിറ്റി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച പരിപാടി എം എം മണി എംഎൽഎ ഉദ്‌ഘാടനം ചെയ്തു.     സംസ്ഥാന എക്‌സിക്യൂട്ടീവംഗം എൻ വിപിനചന്ദ്രൻ ആധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എസ് വിജു, വനം വികസന കോർപറേഷൻ ഡയറക്ടറർ പി എൻ വിജയൻ, എൻസിപി ജില്ലാ പ്രസിഡന്റ്‌ കെ ടി മൈക്കിൾ, ജനതാദൾ ജില്ലാ പ്രസിഡന്റ്‌ എം കെ ജോസഫ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ്‌  പ്രസിഡന്റ്‌ കെ കെ സുകുമാരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News