റോഡ്‌ ഇടിഞ്ഞ്‌ മണ്ണുമാന്തിയന്ത്രം കൊക്കയിൽ വീണു; ഡ്രൈവർ രക്ഷപ്പെട്ടു

ലക്ഷ്മി ഒറ്റപ്പാറയിൽ അപകടത്തിൽപ്പെട്ട മണ്ണുമാന്തിയന്ത്രം


  മൂന്നാർ മൂന്നാർ–- മാങ്കുളം റോഡിൽ സംരക്ഷണഭിത്തി നിർമിക്കുന്നതിനിടെ റോഡ് തകർന്ന് മണ്ണുമാന്തിയന്ത്രം 30 അടി താഴ്ചയിലേക്ക് പതിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നാർ–- -മാങ്കുളം റോഡിൽ ലക്ഷ്മി എസ്‌റ്റേറ്റിൽ ഒറ്റപ്പാറയിലാണ് സംഭവം. സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നിർമാണം  നടന്നുവരികയായിരുന്നു. പ്രധാന റോഡിൽ നിന്നും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമാണത്തിനുള്ള കല്ലുകൾ നീക്കുന്നതിനിടയിലാണ് അപകടം. റോഡ് പൂർണമായി തകർന്ന്‌ മണ്ണുമാന്തിയന്ത്രം താഴേക്ക്‌ പതിച്ചു. ഡ്രൈവർ ചാടി രക്ഷപ്പെടുകയായിരുന്നു. റോഡ് പൂർണമായി തകർന്നതോടെ ലക്ഷ്മി, വിരിപ്പാറ മേഖലകൾ ഒറ്റപ്പെട്ടു.  Read on deshabhimani.com

Related News