29 March Friday

റോഡ്‌ ഇടിഞ്ഞ്‌ മണ്ണുമാന്തിയന്ത്രം കൊക്കയിൽ വീണു; ഡ്രൈവർ രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

ലക്ഷ്മി ഒറ്റപ്പാറയിൽ അപകടത്തിൽപ്പെട്ട മണ്ണുമാന്തിയന്ത്രം

 
മൂന്നാർ

മൂന്നാർ–- മാങ്കുളം റോഡിൽ സംരക്ഷണഭിത്തി നിർമിക്കുന്നതിനിടെ റോഡ് തകർന്ന് മണ്ണുമാന്തിയന്ത്രം 30 അടി താഴ്ചയിലേക്ക് പതിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നാർ–- -മാങ്കുളം റോഡിൽ ലക്ഷ്മി എസ്‌റ്റേറ്റിൽ ഒറ്റപ്പാറയിലാണ് സംഭവം. സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നിർമാണം  നടന്നുവരികയായിരുന്നു. പ്രധാന റോഡിൽ നിന്നും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമാണത്തിനുള്ള കല്ലുകൾ നീക്കുന്നതിനിടയിലാണ് അപകടം. റോഡ് പൂർണമായി തകർന്ന്‌ മണ്ണുമാന്തിയന്ത്രം താഴേക്ക്‌ പതിച്ചു. ഡ്രൈവർ ചാടി രക്ഷപ്പെടുകയായിരുന്നു. റോഡ് പൂർണമായി തകർന്നതോടെ ലക്ഷ്മി, വിരിപ്പാറ മേഖലകൾ ഒറ്റപ്പെട്ടു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top