അണക്കര സഹകരണ ആശുപത്രി: 
ഓഹരി സമാഹരണം ആരംഭിച്ചു

ആദ്യ ഓഹരി ഡേവിസ് തോമസ് തോട്ടത്തിലിൽനിന്ന്‌ കാംകോ ഡയറക്ടർ കെ എസ് മോഹനൻ ഏറ്റുവാങ്ങുന്നു


വണ്ടൻമേട് അണക്കരയിൽ സഹകരണ ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതിന്‌ മുന്നോടിയായി സംഘാടകസമിതിയുടെ നേതൃത്വത്തിൽ ഓഹരി സമാഹരണം ആരംഭിച്ചു. അണക്കര പള്ളിപ്പടി -എസ്എൻഡിപി റോഡിൽ പ്രവർത്തനം ആരംഭിക്കുന്ന ആശുപത്രിക്ക് പ്രാരംഭഘട്ടത്തിൽ ഒന്നര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചക്കുപള്ളം, വണ്ടന്മേട് പഞ്ചായത്തുകളിലെ ജനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ആശുപത്രിയുടെ ആദ്യ ഓഹരി സമാഹരണം ബുധനാഴ്ച നടന്നു. അണക്കര തോട്ടത്തിൽ ഡേവിസ് തോമസ്‌, അണക്കര കുട്ടംതടത്തിൽ ബിജോയ് കെ ജോൺ എന്നിവരുടെ പക്കൽനിന്നും കാംകോ ഡയറക്ടർ കെ എസ് മോഹനൻ ചെക്ക്  ഏറ്റുവാങ്ങി. സഹകരണ ആശുപത്രി പ്രസിഡന്റ് കെ ആർ സോദരൻ, ടി എസ് ബിസി, ടോമി കോഴിമല, പി കെ രാമചന്ദ്രൻ, കുസുമം സതീഷ് , സജി തടത്തിൽ, സതീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. രണ്ടു മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനം പൂർത്തിയാക്കി പരമാവധി വേഗത്തിൽ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കാനാണ് ബോർഡും സംഘടകസമിതിയും ലക്ഷ്യമിടുന്നത്.    Read on deshabhimani.com

Related News