അവിടെ നവീകരണം, ഇവിടെ മീന്‍പിടിത്തം

മൂലമറ്റം കനാലിൽനിന്ന് പിടികൂടിയ 10 കിലോയുള്ള മീനുമായി 
ഓട്ടോ ഡ്രൈവർ ഉണ്ണി


മൂലമറ്റം മൂലമറ്റം പവർഹൗസിൽ ഓക്‍സിലറി ട്രാൻസ്ഫോർമർ നവീകരണം പുരോ​ഗമിക്കുകയാണ്. ഈ സമയം പാഴാക്കാതെ മൂലമറ്റം കനാലിൽ മീൻപിടിത്തവും പൊടിപൊടിക്കുന്നു. പവർഹൗസിലെ മുഴുവൻ ട്രാൻസ്‍ഫോർമറുകളും നിർത്തിവച്ച് നവീകരണം തുടങ്ങിയതോടെ ക്രമേണ കനാലിലെ വെള്ളം കുറഞ്ഞു. ഉടക്ക് വലയും കോരുവലയും മുപ്പല്ലുമായി നാട്ടുകാർ റെഡി. ആവേശത്തോടെ വലയെറിഞ്ഞു. 
   മനഞ്ഞിലും കൂരലും ആരോനുമടക്കം മീനുകൾ യഥേഷ്ടം കുടുങ്ങി. ചിലർ വീട്ടിലേക്ക് മീനുമായി മടങ്ങിയപ്പോൾ മറ്റു ചിലർ റോഡരികിൽ തന്നെ വിറ്റുതീർത്തു. മീൻ തൂക്കിപ്പിടിച്ച് ആളെക്കാത്തുള്ള നാട്ടുകാരുടെ നിൽപ് കൗതുക കാഴ്‍ചയായി. Read on deshabhimani.com

Related News