ജോസഫ് ഗ്രൂപ്പിനോട് വിടപറഞ്ഞ് ചെങ്കൊടിത്തണലിലേക്ക്



കരിമണ്ണൂർ കേരള കോൺഗ്രസ് എം ജോസഫ് വിഭാഗത്തിൽനിന്ന് രാജിവച്ച്‌ 24 കുടുംബങ്ങൾ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. വർഷങ്ങളായി ജോസഫ് വിഭാഗത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടി പ്രദേശത്തെ 45  പേരാണ് മാത്യു പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിൽ രാജിവച്ച് ചെങ്കൊടിത്തണലിലേക്കെത്തിയത്. വഞ്ചിക്കലിൽ ചേർന്ന യോഗത്തിൽ മുള്ളരിങ്ങാട് ലോക്കൽ കമ്മിറ്റിയംഗം പി കെ സോമൻ രക്തഹാരമണിയിച്ച് രാജിവച്ചവരെ സ്വീകരിച്ചു. ബ്രാഞ്ച് സെക്രട്ടറി ബിനു അധ്യക്ഷനായി. ലോക്കൽ കമ്മിറ്റിയംഗം സണ്ണി സംസാരിച്ചു. Read on deshabhimani.com

Related News