25 April Thursday

ജോസഫ് ഗ്രൂപ്പിനോട് വിടപറഞ്ഞ് ചെങ്കൊടിത്തണലിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
കരിമണ്ണൂർ
കേരള കോൺഗ്രസ് എം ജോസഫ് വിഭാഗത്തിൽനിന്ന് രാജിവച്ച്‌ 24 കുടുംബങ്ങൾ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. വർഷങ്ങളായി ജോസഫ് വിഭാഗത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടി പ്രദേശത്തെ 45  പേരാണ് മാത്യു പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിൽ രാജിവച്ച് ചെങ്കൊടിത്തണലിലേക്കെത്തിയത്. വഞ്ചിക്കലിൽ ചേർന്ന യോഗത്തിൽ മുള്ളരിങ്ങാട് ലോക്കൽ കമ്മിറ്റിയംഗം പി കെ സോമൻ രക്തഹാരമണിയിച്ച് രാജിവച്ചവരെ സ്വീകരിച്ചു. ബ്രാഞ്ച് സെക്രട്ടറി ബിനു അധ്യക്ഷനായി. ലോക്കൽ കമ്മിറ്റിയംഗം സണ്ണി സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top