ഗ്ലോബൽ നഴ്‌സിങ്‌ പുരസ്‌കാരവേദിയിൽ കരിമണ്ണൂർ സ്വദേശിനിയും

മഞ്ജു ദണ്ഡപാണി


കരിമണ്ണൂർ ആസ്‌റ്റർ ഗാർഡിയൻ ഗ്ലോബൽ നേഴ്‌സിങ്‌ പുരസ്‌കാരവേദിയിൽ കരിമണ്ണൂർ മുളപ്പുറം സ്വദേശിനിയും. ഉള്ളാട്ടിൽ സെബാസ്‌റ്റ്യന്റെ മകൾ മഞ്ജു ദണ്ഡപാണിയാണ്‌ മറ്റ്‌ മൂന്ന്‌ മലയാളി നേഴ്‌സുമാർക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടത്‌. നൂറിൽ പരം രാജ്യങ്ങളിലെ 25000തോളം നേഴ്‌സുമാരിൽ നിന്നാണ്‌ 10പേരെ തെരഞ്ഞെടുത്തത്‌. മഞ്ജു ദണ്ഡപാണി വർഷങ്ങളായി ചാണ്ഡീഗഡിലെ പിജിഐഎംഇആറിലാണ്‌. സൊസൈറ്റി ഓഫ്‌ ഇന്ത്യൻ ന്യൂറോ സയൻസ്‌ നേഴ്‌സ്‌സ്‌ സെക്രട്ടറി അംഗമാണ്‌.    Read on deshabhimani.com

Related News