17 April Wednesday

ഗ്ലോബൽ നഴ്‌സിങ്‌ പുരസ്‌കാരവേദിയിൽ കരിമണ്ണൂർ സ്വദേശിനിയും

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

മഞ്ജു ദണ്ഡപാണി

കരിമണ്ണൂർ
ആസ്‌റ്റർ ഗാർഡിയൻ ഗ്ലോബൽ നേഴ്‌സിങ്‌ പുരസ്‌കാരവേദിയിൽ കരിമണ്ണൂർ മുളപ്പുറം സ്വദേശിനിയും. ഉള്ളാട്ടിൽ സെബാസ്‌റ്റ്യന്റെ മകൾ മഞ്ജു ദണ്ഡപാണിയാണ്‌ മറ്റ്‌ മൂന്ന്‌ മലയാളി നേഴ്‌സുമാർക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടത്‌. നൂറിൽ പരം രാജ്യങ്ങളിലെ 25000തോളം നേഴ്‌സുമാരിൽ നിന്നാണ്‌ 10പേരെ തെരഞ്ഞെടുത്തത്‌. മഞ്ജു ദണ്ഡപാണി വർഷങ്ങളായി ചാണ്ഡീഗഡിലെ പിജിഐഎംഇആറിലാണ്‌. സൊസൈറ്റി ഓഫ്‌ ഇന്ത്യൻ ന്യൂറോ സയൻസ്‌ നേഴ്‌സ്‌സ്‌ സെക്രട്ടറി അംഗമാണ്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top