ഏലപ്പാറ ഗ്രാമത്തെ കുപ്പത്തൊട്ടിയിൽനിന്ന്‌ മോചിപ്പിക്കണം



ഏലപ്പാറ  ഏലപ്പാറ പഞ്ചായത്ത് ഭരണസ്തംഭനംമൂലം മാലിന്യനീക്കം പാളി. മുൻ എൽഡിഎഫ് ഭരണസമിതി നടപ്പാക്കിയ ‘വഴികാട്ടാൻ വാഗമൺ’ എന്ന മാലിന്യസംസ്‌കരണ പദ്ധതി യുഡിഎഫ് ഭരണസമിതി പൂർണമായി തകർത്തു. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ ഉൾപ്പെടെയുള്ള 17 വാർഡുകളിലും നിരത്തുകൾ, ഓടകൾ, നീർചാലുകൾ,തോടുകൾ എന്നിവ മാലിന്യങ്ങൾനിറഞ്ഞ്ചീഞ്ഞുനാറുകയാണ്. സംസ്ഥാന ശുചിത്വമിഷൻവഴി തുക ലഭിക്കുമെന്നിരിക്കെ ആവശ്യമായ പദ്ധതി സർക്കാരിന് സമർപ്പിക്കാൻ ശ്രമിക്കുന്നില്ല. പ്രധാന കേന്ദ്രങ്ങളിൽനിന്ന്‌ ടൺകണക്കിന് മാലിന്യങ്ങളാണ് ഉത്ഭവിക്കുന്നത്. ഇതൊന്നും പഞ്ചായത്ത് അധികൃതർ ശ്രദ്ധിക്കുന്നില്ല. കൈക്കൂലിയും ക്രമക്കേടും നടത്തുന്ന പഞ്ചായത്ത്‌ പ്രസിഡന്റും കോൺഗ്രസ് അംഗങ്ങളും ജനങ്ങളെ മാനിക്കുന്നില്ല. ഒരുമാസത്തിനിടെ നിരവധി പ്രതിഷേധസമരങ്ങളാണിവിടെ ഉയർന്നത്. ഹരിതകർമസേനയെ ശക്തമാക്കണമെന്നും എംസിഎഫും ബോട്ടിൽ ബൂത്തുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. Read on deshabhimani.com

Related News