25 April Thursday

ഏലപ്പാറ ഗ്രാമത്തെ കുപ്പത്തൊട്ടിയിൽനിന്ന്‌ മോചിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
ഏലപ്പാറ 
ഏലപ്പാറ പഞ്ചായത്ത് ഭരണസ്തംഭനംമൂലം മാലിന്യനീക്കം പാളി. മുൻ എൽഡിഎഫ് ഭരണസമിതി നടപ്പാക്കിയ ‘വഴികാട്ടാൻ വാഗമൺ’ എന്ന മാലിന്യസംസ്‌കരണ പദ്ധതി യുഡിഎഫ് ഭരണസമിതി പൂർണമായി തകർത്തു. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ ഉൾപ്പെടെയുള്ള 17 വാർഡുകളിലും നിരത്തുകൾ, ഓടകൾ, നീർചാലുകൾ,തോടുകൾ എന്നിവ മാലിന്യങ്ങൾനിറഞ്ഞ്ചീഞ്ഞുനാറുകയാണ്. സംസ്ഥാന ശുചിത്വമിഷൻവഴി തുക ലഭിക്കുമെന്നിരിക്കെ ആവശ്യമായ പദ്ധതി സർക്കാരിന് സമർപ്പിക്കാൻ ശ്രമിക്കുന്നില്ല. പ്രധാന കേന്ദ്രങ്ങളിൽനിന്ന്‌ ടൺകണക്കിന് മാലിന്യങ്ങളാണ് ഉത്ഭവിക്കുന്നത്. ഇതൊന്നും പഞ്ചായത്ത് അധികൃതർ ശ്രദ്ധിക്കുന്നില്ല. കൈക്കൂലിയും ക്രമക്കേടും നടത്തുന്ന പഞ്ചായത്ത്‌ പ്രസിഡന്റും കോൺഗ്രസ് അംഗങ്ങളും ജനങ്ങളെ മാനിക്കുന്നില്ല. ഒരുമാസത്തിനിടെ നിരവധി പ്രതിഷേധസമരങ്ങളാണിവിടെ ഉയർന്നത്. ഹരിതകർമസേനയെ ശക്തമാക്കണമെന്നും എംസിഎഫും ബോട്ടിൽ ബൂത്തുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top