ജനകീയ ഹോട്ടലും കമ്യൂണിറ്റി ഹാളും തുറന്നു



ശാന്തൻപാറ  ശാന്തൻപാറ പഞ്ചായത്തിൽ ആരംഭിക്കുന്ന ജനകീയ ഹോട്ടലും നവീകരിച്ച കമ്യൂണിറ്റി ഹാളും മന്ത്രി എം എം മണി ഉദ്‌ഘാടനംചെയ്‌തു. ജിആർസി ഉദ്‌ഘാടനം, ശുചിത്വ പഞ്ചായത്ത്‌ പ്രഖ്യാപനം, കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം സമർപ്പണം, ദുരന്തപ്രതികരണ സേന പ്രഖ്യാപനം, ലൈഫ് പദ്ധതി സമർപ്പണം എന്നിവയും മന്ത്രി നിർവഹിച്ചു.      പഞ്ചായത്ത് പ്രസിഡന്റ്‌ സരസ്വതി സെൽവം അധ്യക്ഷയായി. വിവിധ രാഷ്‌ട്രീയപാർടി നേതാക്കളായ ടി ജെ ഷൈൻ, വനരാജ്, കെ പി മാത്യു, ടി എസ് അജയകുമാർ, കെ ഡി അജയൻ, സിഡിഎസ് ചെയർപേഴ്സൺ സുജാത രവി, ആശിഷ് വർഗീസ് എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ്‌ സേനാപതി ശശി സ്വാഗതവും പഞ്ചായത്ത്‌ സെക്രട്ടറി ബാബു സുരേഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News