മലങ്കര അണക്കെട്ടിലെ ജലനിരപ്പ് 40.18 മീറ്ററായി ഉയർത്തി



മൂലമറ്റം  മലങ്കര അണക്കെട്ടിലെ ജലനിരപ്പ് 40.18 മീറ്ററായി ഉയർത്തി. കുറച്ചുദിവസമായി 37.98 മീറ്ററായി നിജപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് മലങ്കര അണക്കെട്ടിന്റെ തീരങ്ങളിലുള്ള മുട്ടം, കരിങ്കുന്നം, കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം, ആലക്കോട് എന്നിങ്ങനെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ചെറുതും വലുതുമായ നൂറിൽപ്പരം കുടിവെള്ള പദ്ധതികൾ സ്തംഭനാവസ്ഥയിലായിരുന്നു.   അണക്കെട്ടിന്റെ സമീപത്തുള്ള മുട്ടം പഞ്ചായത്ത് പ്രദേശത്തെ വിവിധ വാർഡുകളിൽ കുടിവെള്ള പ്രശ്നം അതിരൂക്ഷമായിരുന്നു. അമിത പണംനൽകി സ്വകാര്യ വ്യക്തികളിൽനിന്ന് കുടിവെള്ളം വാങ്ങിയാണ് പ്രദേശവാസികൾ കഴിച്ചുകൂട്ടിയത്. ഇരുനൂറിൽപരം തടവുകാരുള്ള മുട്ടം ജില്ലാ ജയിലിലും പുറമേനിന്ന്‌ വെള്ളം എത്തിക്കണമായിരുന്നു. Read on deshabhimani.com

Related News