28 March Thursday
കുടിവെള്ളക്ഷാമം പരിഹരിച്ചു

മലങ്കര അണക്കെട്ടിലെ ജലനിരപ്പ് 40.18 മീറ്ററായി ഉയർത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
മൂലമറ്റം 
മലങ്കര അണക്കെട്ടിലെ ജലനിരപ്പ് 40.18 മീറ്ററായി ഉയർത്തി. കുറച്ചുദിവസമായി 37.98 മീറ്ററായി നിജപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് മലങ്കര അണക്കെട്ടിന്റെ തീരങ്ങളിലുള്ള മുട്ടം, കരിങ്കുന്നം, കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം, ആലക്കോട് എന്നിങ്ങനെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ചെറുതും വലുതുമായ നൂറിൽപ്പരം കുടിവെള്ള പദ്ധതികൾ സ്തംഭനാവസ്ഥയിലായിരുന്നു. 
 അണക്കെട്ടിന്റെ സമീപത്തുള്ള മുട്ടം പഞ്ചായത്ത് പ്രദേശത്തെ വിവിധ വാർഡുകളിൽ കുടിവെള്ള പ്രശ്നം അതിരൂക്ഷമായിരുന്നു. അമിത പണംനൽകി സ്വകാര്യ വ്യക്തികളിൽനിന്ന് കുടിവെള്ളം വാങ്ങിയാണ് പ്രദേശവാസികൾ കഴിച്ചുകൂട്ടിയത്. ഇരുനൂറിൽപരം തടവുകാരുള്ള മുട്ടം ജില്ലാ ജയിലിലും പുറമേനിന്ന്‌ വെള്ളം എത്തിക്കണമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top