കെഎസ്ആർടിസി 
ബസിന്റെ മുകളിലേക്ക് 
മരം ഒടിഞ്ഞുവീണു



മൂലമറ്റം കെഎസ്ആർടിസി ബസിന്റെ മുകളിലേക്ക് മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. ഞായറാഴ്ച രാത്രിയിൽ മുട്ടം - ഈരാറ്റുപേട്ട റൂട്ടിൽ ചള്ളാവയലിന് സമീപമാണ് അപകടം സംഭവിച്ചത്. ബസിന്റെ മുൻവശത്തെ ചില്ല് തകർന്നെങ്കിലും തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ഈരാറ്റുപേട്ട നിന്ന് മൂലമറ്റത്തേക്ക് സർവീസ് നടത്തിയ ബസാണ്. പ്രദേശവാസികളും ബസ് ജീവനക്കാരും ചേർന്ന് ഒടിഞ്ഞുവീണ ശിഖരംവെട്ടി മാറ്റി. ഈ ബസിൽ തന്നെ യാത്രക്കാരെ മൂലമറ്റം ഡിപ്പോയിൽ എത്തിച്ചു. രണ്ട് ദിവസമായിട്ടുള്ള മഴയെ തുടർന്ന് മുട്ടം, മലങ്കര, ചള്ളാവയൽ, തുടങ്ങനാട് പ്രദേശങ്ങളിൽ നിരവധി മരങ്ങളുടെ ശിഖരങ്ങളാണ് റോഡിലേക്ക് ഒടിഞ്ഞുവീണത്. Read on deshabhimani.com

Related News