29 March Friday

കെഎസ്ആർടിസി 
ബസിന്റെ മുകളിലേക്ക് 
മരം ഒടിഞ്ഞുവീണു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022
മൂലമറ്റം
കെഎസ്ആർടിസി ബസിന്റെ മുകളിലേക്ക് മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. ഞായറാഴ്ച രാത്രിയിൽ മുട്ടം - ഈരാറ്റുപേട്ട റൂട്ടിൽ ചള്ളാവയലിന് സമീപമാണ് അപകടം സംഭവിച്ചത്. ബസിന്റെ മുൻവശത്തെ ചില്ല് തകർന്നെങ്കിലും തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ഈരാറ്റുപേട്ട നിന്ന് മൂലമറ്റത്തേക്ക് സർവീസ് നടത്തിയ ബസാണ്. പ്രദേശവാസികളും ബസ് ജീവനക്കാരും ചേർന്ന് ഒടിഞ്ഞുവീണ ശിഖരംവെട്ടി മാറ്റി. ഈ ബസിൽ തന്നെ യാത്രക്കാരെ മൂലമറ്റം ഡിപ്പോയിൽ എത്തിച്ചു. രണ്ട് ദിവസമായിട്ടുള്ള മഴയെ തുടർന്ന് മുട്ടം, മലങ്കര, ചള്ളാവയൽ, തുടങ്ങനാട് പ്രദേശങ്ങളിൽ നിരവധി മരങ്ങളുടെ ശിഖരങ്ങളാണ് റോഡിലേക്ക് ഒടിഞ്ഞുവീണത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top