ലോകഭിന്നശേഷി ദിനം: അടിമാലിയിൽ വിളംബര ജാഥ



അടിമാലി  ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളുടെ സഹകരണത്തോടെ അവരും സമൂഹത്തിന്റെ ഭാഗമാണെന്ന്  പ്രഖ്യാപിച്ച്‌  സമഗ്ര ശിക്ഷ കേരള അടിമാലി ബിആർസി യുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിന വിളംബര റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. റാലി അടിമാലി ഗവ.  ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും അടിമാലി എക്സൈസ് ഇൻസ്പെക്ടർ എ എം കുഞ്ഞുമോൻ ഫ്ലാഗ് ഓഫ് ചെയ്തു.  ബിആർസി ബിപിസി  പി ഷൈജൻ, ട്രെയിനർ ഷാജി തോമസ് എന്നിവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി.  എസ്‌പിസി, ജെആർസി, എൻഎസ്എസ്, ബിആർസി  എന്നിവ  റാലിയിൽ അണിചേർന്നു. ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റിലെ കുട്ടികളുടെ ഫ്ലാഷ് മോബും ഉണ്ടായി. എക്സൈസ് ഇൻസ്പെക്ടർ ഭിന്നശേഷി ദിന സന്ദേശം നൽകി. സ്പെഷ്യൽ എഡ്യൂക്കേറ്റർ കെ വി അനൂപ് സംസാരിച്ചു.     Read on deshabhimani.com

Related News