മച്ചിപ്ലാവ് ലൈഫ് പാർപ്പിട 
സമുച്ചയത്തിലേക്ക് 11 കുടുംബംകൂടി



അടിമാലി മച്ചിപ്ലാവിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിലേക്ക് പുതുതായി പതിനൊന്ന് കുടുംബംകൂടി താമസക്കാരായി എത്തി. പുതിയ കുടുംബങ്ങൾക്ക് അഡ്വ. എ രാജ എംഎൽഎ താക്കോൽ കൈമാറി. അടിമാലിയുടെ സമീപ പഞ്ചായത്തുകളിൽനിന്നുള്ള ഭവന–- ഭൂരഹിതരാണ് പുതിയ താമസക്കാരായി എത്തിയത്.  നിലവിൽ ഫ്ലാറ്റിൽ 157 ഓളം കുടുംബങ്ങളുണ്ട്. ഫ്ലാറ്റ് സമുച്ചയത്തിൽ നടത്തിയ താക്കോൽ കൈമാറ്റച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ മേരി തോമസ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ സി ഡി ഷാജി, റൂബി സജി, സിപിഐ എം ഇരുമ്പുപാലം ലോക്കൽ സെക്രട്ടറി പി പി സാബു, റസിഡന്റ്സ്  അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2018 മാർച്ചിലായിരുന്നു സർക്കാർ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി മച്ചിപ്ലാവിലെ പാർപ്പിട സമുച്ചത്തിൽ കുടുംബങ്ങൾക്ക് ആദ്യമായി വീടുകൾ കൈമാറിയത്. Read on deshabhimani.com

Related News