24 April Wednesday

മച്ചിപ്ലാവ് ലൈഫ് പാർപ്പിട 
സമുച്ചയത്തിലേക്ക് 11 കുടുംബംകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
അടിമാലി
മച്ചിപ്ലാവിലെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിലേക്ക് പുതുതായി പതിനൊന്ന് കുടുംബംകൂടി താമസക്കാരായി എത്തി. പുതിയ കുടുംബങ്ങൾക്ക് അഡ്വ. എ രാജ എംഎൽഎ താക്കോൽ കൈമാറി. അടിമാലിയുടെ സമീപ പഞ്ചായത്തുകളിൽനിന്നുള്ള ഭവന–- ഭൂരഹിതരാണ് പുതിയ താമസക്കാരായി എത്തിയത്. 
നിലവിൽ ഫ്ലാറ്റിൽ 157 ഓളം കുടുംബങ്ങളുണ്ട്. ഫ്ലാറ്റ് സമുച്ചയത്തിൽ നടത്തിയ താക്കോൽ കൈമാറ്റച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ മേരി തോമസ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ സി ഡി ഷാജി, റൂബി സജി, സിപിഐ എം ഇരുമ്പുപാലം ലോക്കൽ സെക്രട്ടറി പി പി സാബു, റസിഡന്റ്സ്  അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2018 മാർച്ചിലായിരുന്നു സർക്കാർ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി മച്ചിപ്ലാവിലെ പാർപ്പിട സമുച്ചത്തിൽ കുടുംബങ്ങൾക്ക് ആദ്യമായി വീടുകൾ കൈമാറിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top