എൽഡിഎഫ് പ്രചാരണം സജീവമായി



ഏലപ്പാറ ഏലപ്പാറയിലും വാഗമണ്ണിലും ഉപ്പുതറയിലും നടന്ന പൊതുയോഗങ്ങൾ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു.‌ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന്‌ മന്ത്രി അഭ്യർഥിച്ചു. സമ്മേളനത്തിൽ എൽഡിഎഫ് നേതാക്കളായ പി എസ് രാജൻ, എം ജെ വാവച്ചൻ, നിഷാന്ത് വി ചന്ദ്രൻ, ജോസ് ഫിലിപ്പ്, വി സജീവ് കുമാർ, വർഗീസ്, എൻ എം കുശൻ, കെ സുരേന്ദ്രൻ, മനു ആന്റണി എന്നിവർ സംസാരിച്ചു. 40 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ച ജോയി എബ്രഹാം പറമ്പിലിനെ മന്ത്രി എം എം മണി സ്വീകരിച്ചു.  Read on deshabhimani.com

Related News