മുള്ളൻപന്നിയെ പിടികൂടി കാന്തല്ലൂർ ബ്രദേഴ്സ് ഹൗസ്‌ മാനേജർ അറസ്റ്റിൽ



  മറയൂർ കാന്തല്ലൂർ ബ്രദേഴ്-സ്- ഹൗസ്‌ മാനേജരെ കഞ്ചാവുചെടി നട്ടുവളർത്തിയതിനും കെണിവച്ച്‌ മുള്ളൻപന്നിയെ പിടികൂടിയതിനും അറസ്റ്റുചെയ്-തു. മാനേജർ സഹായരാജിനെയാണ്‌ വനംവകുപ്പ്‌ ശനിയാഴ്‌ച രാവിലെ അറസ്റ്റുചെയ്‌തത്‌. പുറത്തുനിന്ന്‌ ആർക്കും പ്രവേശനമില്ലാത്ത വസതിക്കുള്ളിൽ മുള്ളൻപന്നിയെ  കെണിവച്ച്- പിടികൂടുന്നതായി കാന്തല്ലൂർ ഫോറസ്റ്റ്- സ്റ്റേഷനിൽ രഹസ്യസന്ദേശം ലഭിച്ചിരുന്നു.   1949ലാണ്‌ സേക്രട്ട്- ഹാർട്ട്- ബ്രദേഴ്-സ് സ്-കൂൾ, ഹോസ്റ്റൽ, ആരാധനാലയം എന്നിവ ആരംഭിച്ചത്‌. തമിഴ്-നാട്- പോണ്ടിച്ചേരി സ്വദേശിയായ സഹായരാജ്- രണ്ടുവർഷംമുമ്പാണ് ഇവിടെ ചുമതലയേൽക്കുന്നത്‌. കാന്തല്ലൂർ റേഞ്ച്‌ ഫോറസ്റ്റ്- ഓഫീസർ എസ്- സന്ദീപിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുമ്പ്- കെണിയൊരുക്കി മുള്ളൻപന്നിയെ കൂടിനുള്ളിൽ ഇട്ടിരിക്കുന്നത്- കണ്ടത്-. തെരച്ചിലിനിടെ ബ്രദർഹൗസിന്റെ മുന്നിൽ നട്ടുവളർത്തിയ 160 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവുചെടിയും കണ്ടത്തി-.  കഞ്ചാവ്- ചെടി കണ്ടെത്തിയതോടെ വനപാലകർ എക്-സൈസ്- സംഘത്തെ വിവരം അറിയിക്കുകയും എക്-സൈസ്- പ്രിവന്റീവ്- ഓഫീസർ കെ ആർ സത്യന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ്- നട്ടുവളർത്തിയതിന് കേസ്- രജിസ്റ്റർ ചെയ്-തു. വനപാലകർ മാനേജരെ മുള്ളൻപന്നിയെ പിടികൂടിയ കേസിൽ കസ്റ്റഡിയിൽ എടുത്തു. മുള്ളൻപന്നിയെ വെറ്ററിനറി ഡോക്ടർ പരിശോധന നടത്തി. കോടതിയിൽനിന്ന്‌ എക്-സൈസ്- സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ നടപടികൾ ആരംഭിച്ചു. പ്രതിയെ ഞായറാഴ്‌ച ദേവികുളം കോടതിയിൽ ഹാജരാക്കും.  Read on deshabhimani.com

Related News