19 April Friday

മുള്ളൻപന്നിയെ പിടികൂടി കാന്തല്ലൂർ ബ്രദേഴ്സ് ഹൗസ്‌ മാനേജർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

 

മറയൂർ
കാന്തല്ലൂർ ബ്രദേഴ്-സ്- ഹൗസ്‌ മാനേജരെ കഞ്ചാവുചെടി നട്ടുവളർത്തിയതിനും കെണിവച്ച്‌ മുള്ളൻപന്നിയെ പിടികൂടിയതിനും അറസ്റ്റുചെയ്-തു. മാനേജർ സഹായരാജിനെയാണ്‌ വനംവകുപ്പ്‌ ശനിയാഴ്‌ച രാവിലെ അറസ്റ്റുചെയ്‌തത്‌. പുറത്തുനിന്ന്‌ ആർക്കും പ്രവേശനമില്ലാത്ത വസതിക്കുള്ളിൽ മുള്ളൻപന്നിയെ  കെണിവച്ച്- പിടികൂടുന്നതായി കാന്തല്ലൂർ ഫോറസ്റ്റ്- സ്റ്റേഷനിൽ രഹസ്യസന്ദേശം ലഭിച്ചിരുന്നു.
  1949ലാണ്‌ സേക്രട്ട്- ഹാർട്ട്- ബ്രദേഴ്-സ് സ്-കൂൾ, ഹോസ്റ്റൽ, ആരാധനാലയം എന്നിവ ആരംഭിച്ചത്‌. തമിഴ്-നാട്- പോണ്ടിച്ചേരി സ്വദേശിയായ സഹായരാജ്- രണ്ടുവർഷംമുമ്പാണ് ഇവിടെ ചുമതലയേൽക്കുന്നത്‌. കാന്തല്ലൂർ റേഞ്ച്‌ ഫോറസ്റ്റ്- ഓഫീസർ എസ്- സന്ദീപിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുമ്പ്- കെണിയൊരുക്കി മുള്ളൻപന്നിയെ കൂടിനുള്ളിൽ ഇട്ടിരിക്കുന്നത്- കണ്ടത്-. തെരച്ചിലിനിടെ ബ്രദർഹൗസിന്റെ മുന്നിൽ നട്ടുവളർത്തിയ 160 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവുചെടിയും കണ്ടത്തി-.
 കഞ്ചാവ്- ചെടി കണ്ടെത്തിയതോടെ വനപാലകർ എക്-സൈസ്- സംഘത്തെ വിവരം അറിയിക്കുകയും എക്-സൈസ്- പ്രിവന്റീവ്- ഓഫീസർ കെ ആർ സത്യന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ്- നട്ടുവളർത്തിയതിന് കേസ്- രജിസ്റ്റർ ചെയ്-തു. വനപാലകർ മാനേജരെ മുള്ളൻപന്നിയെ പിടികൂടിയ കേസിൽ കസ്റ്റഡിയിൽ എടുത്തു. മുള്ളൻപന്നിയെ വെറ്ററിനറി ഡോക്ടർ പരിശോധന നടത്തി. കോടതിയിൽനിന്ന്‌ എക്-സൈസ്- സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ നടപടികൾ ആരംഭിച്ചു. പ്രതിയെ ഞായറാഴ്‌ച ദേവികുളം കോടതിയിൽ ഹാജരാക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top