പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ



ഏലപ്പാറ പതിനഞ്ചുകാരിയെ ജീപ്പിൽവച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുറ്റടി അച്ചൻകാനം കല്ലോലിക്കൽ സ്കറിയ മാത്യു(ബോബി മാത്യു -44) വിനെയാണ് പെരുവന്താനം എസ്ഐ സി ആർ ഹരിദാസ് അറസ്റ്റുചെയ്തത്.     ബന്ധുവിനൊപ്പം പെരുവന്താനത്ത്‌ ബസ് കാത്തുനിൽക്കുന്നതിനിടെയാണ്‌ ബന്ധുവിന്റെ പരിചയക്കാരനായ സ്കറിയ മാത്യു ജീപ്പുമായി വന്നത്. പരിചയക്കാരന്റെ വാഹനമായതിനാൽ പെൺകുട്ടിയെ ജീപ്പിൽ കയറ്റി അയച്ചു. വഴിയിൽവച്ച്‌ പെൺകുട്ടിയോട് പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News