25 April Thursday

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
ഏലപ്പാറ
പതിനഞ്ചുകാരിയെ ജീപ്പിൽവച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുറ്റടി അച്ചൻകാനം കല്ലോലിക്കൽ സ്കറിയ മാത്യു(ബോബി മാത്യു -44) വിനെയാണ് പെരുവന്താനം എസ്ഐ സി ആർ ഹരിദാസ് അറസ്റ്റുചെയ്തത്. 
   ബന്ധുവിനൊപ്പം പെരുവന്താനത്ത്‌ ബസ് കാത്തുനിൽക്കുന്നതിനിടെയാണ്‌ ബന്ധുവിന്റെ പരിചയക്കാരനായ സ്കറിയ മാത്യു ജീപ്പുമായി വന്നത്. പരിചയക്കാരന്റെ വാഹനമായതിനാൽ പെൺകുട്ടിയെ ജീപ്പിൽ കയറ്റി അയച്ചു. വഴിയിൽവച്ച്‌ പെൺകുട്ടിയോട് പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top