ആദിവാസി കോളനിയിൽ കിറ്റ് വിതരണം



പെരുമ്പാവൂർ ജില്ലയിലെ ആദിവാസി കോളനിയായ  പൊങ്ങിൻചുവട് കോളനിയിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കുറുപ്പംപടി പൊലീസ്‌ സമാഹരിച്ച കിറ്റുകളാണ് എസ്പി കെ കാർത്തിക്‌ വിതരണം ചെയ്തത്. 117 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. കുറുപ്പംപടി സിഐ കെ ആർ മനോജിന്റെ നേതൃത്വത്തിലാണ് കിറ്റിലേക്കുവേണ്ട സാമഗ്രികൾ സമാഹരിച്ചത്. വേങ്ങൂരിൽനിന്ന് കോതമംഗലം, ഇടമലയാർ ഡാം കടന്ന് 45 കിലോമീറ്റർ താണ്ടിയേ കോളനിയിലെത്താൻ കഴിയൂ. പെരുമ്പാവൂർ ഡിവൈഎസ്പി  കെ ബിജുമോൻ, എസ്ഐ  പി വി ജോർജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News