29 March Friday

ആദിവാസി കോളനിയിൽ കിറ്റ് വിതരണം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020


പെരുമ്പാവൂർ
ജില്ലയിലെ ആദിവാസി കോളനിയായ  പൊങ്ങിൻചുവട് കോളനിയിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കുറുപ്പംപടി പൊലീസ്‌ സമാഹരിച്ച കിറ്റുകളാണ് എസ്പി കെ കാർത്തിക്‌ വിതരണം ചെയ്തത്. 117 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. കുറുപ്പംപടി സിഐ കെ ആർ മനോജിന്റെ നേതൃത്വത്തിലാണ് കിറ്റിലേക്കുവേണ്ട സാമഗ്രികൾ സമാഹരിച്ചത്. വേങ്ങൂരിൽനിന്ന് കോതമംഗലം, ഇടമലയാർ ഡാം കടന്ന് 45 കിലോമീറ്റർ താണ്ടിയേ കോളനിയിലെത്താൻ കഴിയൂ. പെരുമ്പാവൂർ ഡിവൈഎസ്പി  കെ ബിജുമോൻ, എസ്ഐ  പി വി ജോർജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top