ലഘുലേഖ പ്രകാശിപ്പിച്ചു



വൈറ്റില സപ്ലൈകോ എംപ്ലോയീസ് യൂണിയൻ (സിഐടിയു) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 15 മുതൽ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ പ്രചാരണാർഥമുള്ള ലഘുലേഖ എറണാകുളത്ത് പ്രകാശിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥിൽനിന്ന് വർക്കിങ്‌ പ്രസിഡന്റ് എൻ എ മണി ഏറ്റുവാങ്ങി. സെക്രട്ടറി കെ ആർ ബൈജു അധ്യക്ഷനായി. ട്രഷറർ സി കെ ശൈലേഷ്‌കുമാർ, പി വി സിജി, എസ് ആർ ഷാനു, എസ് ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News