വനിതാ കമീഷൻ അദാലത്ത്‌ ഇന്നും തുടരും



കൊച്ചി വ്യാഴാഴ്‌ച എറണാകുളം വൈഎംസിഎ ഹാളിൽ നടന്ന വനിതാ കമീഷൻ അദാലത്തിൽ 102 പരാതികൾ  -പരിഗണിച്ചു. 23 എണ്ണം തീർപ്പാക്കി. 10 പരാതികളിൽ വിവിധ വകുപ്പുകളിൽനിന്ന്‌ റിപ്പോർട്ട്‌ തേടി. 69 പരാതികൾ അടുത്ത അദാലത്തിലേക്ക്‌ മാറ്റിവച്ചു. വനിതാ കമീഷൻ അധ്യക്ഷ പി സതീദേവിയും കമീഷൻ അംഗം ഷിജി ശിവജിയും അദാലത്തിൽ പങ്കെടുത്തു. വെള്ളിയാഴ്‌ചയും  അദാലത്ത് തുടരും. Read on deshabhimani.com

Related News