കെഎസ്‌ആർടിസി
ജീവനക്കാർ ധർണ നടത്തി



കൊച്ചി ശമ്പളപരിഷ്‌കരണം നടപ്പാക്കുക, താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കുക, സർവീസ്‌ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കെഎസ്‌ആർടിഇഎ (സിഐടിയു) നേതൃത്വത്തിൽ കലക്‌ടറേറ്റ്‌ മാർച്ച്‌ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ എ നജീബുദീൻ, സെക്രട്ടറി സജിത് ടി എസ് കുമാർ, പി കെ ജുബിൻ, വി വിനീത എന്നിവർ സംസാരിച്ചു. തൃക്കാക്കര നഗരസഭാ ബസ്‌ സ്റ്റേഷനുമുന്നിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ 11 യൂണിറ്റുകളിൽനിന്ന്‌ 460 പേർ പങ്കെടുത്തു. Read on deshabhimani.com

Related News