പരിശോധനയിൽ ക്രമക്കേട്‌; 
പ്രവാസികൾ പ്രതിഷേധിച്ചു



കൊച്ചി ഖത്തർ വിസ സെന്ററിലെ മെഡിക്കൽ പരിശോധനയിൽ ക്രമക്കേട് നടക്കുന്നുവെന്ന്‌ ആരോപിച്ച്‌ കേരള പ്രവാസിസംഘം പ്രതിഷേധിച്ചു. മെഡിക്കൽ പരിശോധനയ്‌ക്ക്‌ എത്തുന്നവരെ ഖത്തർ വിസ സെന്ററിലെ ഏജൻസി ചൂഷണം ചെയ്യുകയാണ്. സ്വകാര്യ ആശുപത്രികളുമായി ചേർന്നാണ് കൊള്ള. അനാവശ്യ ടെസ്റ്റുകൾക്കായി പതിനായിരക്കണക്കിന് രൂപ ഈടാക്കുന്നതായും പരാതിയുണ്ട്‌. ഇടപ്പള്ളിയിലെ ഖത്തർ വിസ സെന്ററിനുമുന്നിൽ നടത്തിയ ധർണ പ്രവാസിസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ഇ ഡി ജോയി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ഇ നാസർ, സംസ്ഥാന കമ്മിറ്റി അംഗം എം യു അഷറഫ്, പി എൻ ദേവാനന്ദൻ, പി എ തോമസ്, വി ആർ അനിൽകുമാർ, നിസാർ ഇബ്രാഹിം, പി കെ ബഷീർ, വിജി ശ്രീലാൽ, ടി പി എ ലത്തീഫ്, എ എം കരീം, കെ മൂസ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News