28 March Thursday

പരിശോധനയിൽ ക്രമക്കേട്‌; 
പ്രവാസികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022


കൊച്ചി
ഖത്തർ വിസ സെന്ററിലെ മെഡിക്കൽ പരിശോധനയിൽ ക്രമക്കേട് നടക്കുന്നുവെന്ന്‌ ആരോപിച്ച്‌ കേരള പ്രവാസിസംഘം പ്രതിഷേധിച്ചു. മെഡിക്കൽ പരിശോധനയ്‌ക്ക്‌ എത്തുന്നവരെ ഖത്തർ വിസ സെന്ററിലെ ഏജൻസി ചൂഷണം ചെയ്യുകയാണ്. സ്വകാര്യ ആശുപത്രികളുമായി ചേർന്നാണ് കൊള്ള. അനാവശ്യ ടെസ്റ്റുകൾക്കായി പതിനായിരക്കണക്കിന് രൂപ ഈടാക്കുന്നതായും പരാതിയുണ്ട്‌.

ഇടപ്പള്ളിയിലെ ഖത്തർ വിസ സെന്ററിനുമുന്നിൽ നടത്തിയ ധർണ പ്രവാസിസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ഇ ഡി ജോയി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ഇ നാസർ, സംസ്ഥാന കമ്മിറ്റി അംഗം എം യു അഷറഫ്, പി എൻ ദേവാനന്ദൻ, പി എ തോമസ്, വി ആർ അനിൽകുമാർ, നിസാർ ഇബ്രാഹിം, പി കെ ബഷീർ, വിജി ശ്രീലാൽ, ടി പി എ ലത്തീഫ്, എ എം കരീം, കെ മൂസ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top