"ലഹരിയാവാം കളിയിടങ്ങളോട്’ 
ഫുട്ബോൾ ടൂർണമെന്റ്‌ സംഘടിപ്പിച്ചു



അങ്കമാലി ഡിവൈഎഫ്ഐ ഞാലൂക്കരയിൽ ഫുട്ബോൾ ടൂർണമെന്റ്‌ സംഘടിപ്പിച്ചു. ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച ടൂർണമെന്റ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് കിക്ക് ഓഫ് ചെയ്തു. സ്വീതി മോൾ മധു അധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ്‌ റോജിസ് മുണ്ടപ്ലാക്കൽ, കെ കെ വിശ്വംഭരൻ, പഞ്ചായത്ത് അംഗം ജിഷ സുനിൽ, പി ബി വിജേഷ്, യദുകൃഷ്ണ  സുഖ്ദേവ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News