വിദ്യാലയച്ചുവരില്‍ ചിത്രമൊരുക്കി അമ്മയും മക്കളും



പിറവം അങ്കണം നിറയെ ഹരിതസന്ദേശ ചിത്രങ്ങൾ വരച്ച് പ്രവേശനോത്സത്തിനായി വിദ്യാലയത്തെ വർണാഭമാക്കുകയാണ് സുജയും മക്കളും. കൈപ്പട്ടൂർ എൽപി സ്കൂളിലാണ് പിടിഎ കമ്മിറ്റി അംഗംകൂടിയായ സുജ അഭിലാഷ്, മക്കളായ എം എ അനൂജ, എം എ അശ്വതി എന്നിവര്‍ "ജീവിക്കാം പ്രകൃതിയെ നോവിക്കാതെ' എന്ന് ഓർമിപ്പിക്കുന്ന പത്തോളം ചിത്രങ്ങള്‍ വരച്ചത്. സ്കൂളി​ന്റെ മതിലിലും പരിസരങ്ങളിലുമാണ് ചിത്രമൊരുക്കിയത്. സ്കൂൾ പ്രവേശനോത്സവ ഒരുക്കങ്ങൾ ജനകീയ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്. ‘മാലിന്യമുക്ത കേരളം’ ക്യാമ്പയി​ന്റെ ഭാഗമായി സ്കൂളിനെ പ്ലാസ്റ്റിക്‌മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. പൊതു ഇടങ്ങൾ മാലിന്യമുക്തമായി സൂക്ഷിക്കേണ്ട ആവശ്യകതയും പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളും ചിത്രങ്ങളില്‍ ഉള്‍ക്കൊള്ളുന്നു. പിടിഎ പ്രസിഡ​ന്റ് എം ആർ സതീഷ്, ഹെഡ്മിസ്ട്രസ് നിജ കെ മത്തായി, അധ്യാപകർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. Read on deshabhimani.com

Related News