26 April Friday

വിദ്യാലയച്ചുവരില്‍ ചിത്രമൊരുക്കി അമ്മയും മക്കളും

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023


പിറവം
അങ്കണം നിറയെ ഹരിതസന്ദേശ ചിത്രങ്ങൾ വരച്ച് പ്രവേശനോത്സത്തിനായി വിദ്യാലയത്തെ വർണാഭമാക്കുകയാണ് സുജയും മക്കളും. കൈപ്പട്ടൂർ എൽപി സ്കൂളിലാണ് പിടിഎ കമ്മിറ്റി അംഗംകൂടിയായ സുജ അഭിലാഷ്, മക്കളായ എം എ അനൂജ, എം എ അശ്വതി എന്നിവര്‍ "ജീവിക്കാം പ്രകൃതിയെ നോവിക്കാതെ' എന്ന് ഓർമിപ്പിക്കുന്ന പത്തോളം ചിത്രങ്ങള്‍ വരച്ചത്. സ്കൂളി​ന്റെ മതിലിലും പരിസരങ്ങളിലുമാണ് ചിത്രമൊരുക്കിയത്.

സ്കൂൾ പ്രവേശനോത്സവ ഒരുക്കങ്ങൾ ജനകീയ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്. ‘മാലിന്യമുക്ത കേരളം’ ക്യാമ്പയി​ന്റെ ഭാഗമായി സ്കൂളിനെ പ്ലാസ്റ്റിക്‌മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. പൊതു ഇടങ്ങൾ മാലിന്യമുക്തമായി സൂക്ഷിക്കേണ്ട ആവശ്യകതയും പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളും ചിത്രങ്ങളില്‍ ഉള്‍ക്കൊള്ളുന്നു. പിടിഎ പ്രസിഡ​ന്റ് എം ആർ സതീഷ്, ഹെഡ്മിസ്ട്രസ് നിജ കെ മത്തായി, അധ്യാപകർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top